ഫ്രാൻസിൽ വിദേശ പഠനം
അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട സ്റ്റഡി ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഫ്രാൻസ്. 2021 – 2022 കാലഘട്ടത്തിൽ 350000 – ത്തിലേറെ അന്താരാഷ്ട്ര വിദ്യാർത്ഥികളാണ് ഫ്രാൻസിൽ വിദേശ പഠനം തിരഞ്ഞെടുത്തത്.
2025 – ഓടുകൂടി 20000 ഇന്ത്യൻ വിദ്യാർത്ഥികളെയാണ് ഫ്രാൻസ് സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നത്. ഫ്രാൻസിൽ മാസ്റ്റേഴ്സ് കോഴ്സുകൾ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കു നവീകരിച്ച പ്ലാൻ പ്രകാരം 5 വർഷം സ്റ്റേ ബാക്കിനുള്ള അവസരമാണ് ലഭിക്കുന്നത്.
എന്തുകൊണ്ട് ഫ്രാൻസിൽ വിദേശ പഠനം തിരഞ്ഞെടുക്കണം?
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്കുന്നതില് ഫ്രാൻസ് മുൻപന്തിയിലാണ്. വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഫുൾ ടൈം ആയും പാർട്ട് ടൈം ആയും പങ്കെടുക്കുവാനുള്ള അവസരം ഫ്രാൻസിലുണ്ട്. ഒരൊറ്റ അപ്പ്ലിക്കേഷനിലൂടെ 20 -ഓളം ഫ്രഞ്ച് യൂണിവേഴ്സിറ്റികളിൽ അപ്ലൈ ചെയ്യാൻ സാധിക്കും. 3500 ന് മുകളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള ഫ്രാൻസിൽ, 75 പബ്ലിക് യൂണിവേഴ്സിറ്റികളാണ് ഉള്ളത്. ആർക്കിടെക്ചർ, ബിസിനസ്, ആർട്സ്, ഹോട്ടൽ മാനേജ്‌മന്റ്, സോഷ്യൽ വർക്ക്, ടൂറിസം തുടങ്ങി നിരവധി കോഴ്സുകൾ പഠിക്കുവാനുള്ള അവസരമാണ് ഫ്രാൻസിലെ യൂണിവേഴ്സിറ്റികൾ നല്കുന്നത്. ഫ്രാൻസിൽ പഠിക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്, ലോൺ, ഗ്രാന്റ്സ് തുടങ്ങി നിരവധി സാമ്പത്തികമായ അവസരങ്ങളാണ് യൂണിവേഴ്സിറ്റികൾ നല്കുന്നത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു ഫ്രാൻസിലെ ജീവിത ചിലവ് വളരെ കുറവാണു.
മികച്ച തൊഴിൽ അവസരങ്ങൾ
ഫ്രാൻസിലെ വിദേശ പഠനം പൂർത്തിയാക്കുന്നതോടു കൂടി വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അനന്തമായ തൊഴിൽ സാധ്യതകളാണ്. എയർ ബസ്, സനോഫി, ലൂയി വിറ്റോൺ തുടങ്ങി നിരവധി അന്താരാഷ്ട്ര കമ്പനികളുടെ ആരംഭം തന്നെ ഫ്രാൻസിൽ നിന്നാണ്. മിക്ക യൂണിവേഴ്സിറ്റികളും ഇത്തരത്തിലുള്ള അന്താരാഷ്ട്ര കമ്പനികളുടെ പങ്കാളിത്തത്തോടുകൂടി ധാരാളം ഇന്റേൺഷിപ്, പ്ലേസ്മെന്റ് അവസരങ്ങൾ നല്കുന്നുണ്ട് . എഞ്ചിനീയറിംഗ്, ഐ ടി, വെബ് ഡിസൈൻ, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ മേഖലകളിൽ അനവധി തൊഴിലവസരങ്ങളാണ് ഉള്ളത്.
ഫ്രാൻസിലെ മികച്ച യൂണിവേഴ്സിറ്റികൾ
ലോകത്തിലെ തന്നെ മികച്ച അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളിൽ പഠിക്കുവാനുള്ള അവസരം ഫ്രാൻസിലുണ്ട്. വിദ്യാർത്ഥികളുടെ അഭിരുചിക്ക് അനുസരിച്ചു തിരഞ്ഞെടുക്കുവാൻ നിരവധി കോഴ്സുകൾ ഫ്രഞ്ച് യൂണിവേഴ്സിറ്റികളിലുണ്ട്.
ഫ്രാൻസിലെ ചില മികച്ച യൂണിവേഴ്സിറ്റികൾ ഏതൊക്കെയാണെന്ന് നോക്കാം:
Université PSL (Paris Sciences et Lettres Research University)
Ecole Polytechnique (ParisTech)
École Normale Supérieure de Lyon
Université Paris-Sud 11
ഫ്രാൻസിൽ വിദേശ പഠനം: മികച്ച കോഴ്സുകൾ
1000 ന് മുകളിൽ ഇൻഡസ്റ്ററികൾ ഉള്ള ഒരു രാജ്യമാണ് ഫ്രാൻസ്. അതിനാൽ തന്നെ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ചു ഇഷ്ടപെട്ട മേഖല തിരഞ്ഞെടുക്കാവുന്നതാണ്. എക്കണോമിക്സ്, ലിറ്ററേച്ചർ, ആർട്സ്, മെഡിസിൻ, സയൻസ്, നിയമം എന്നിവനാണ് ഫ്രാൻസിലെ പോപ്പുലർ സ്റ്റഡി ഫീൽഡുകൾ. അടിസ്ഥാന വിദ്യാഭാസം നൽകുക മാത്രമല്ല, വിദ്യാർത്ഥികളെ അതാതു മേഖലകൾക്ക് അനുസരിച്ചു പ്രേത്യേക ട്രെയിനിങ് നൽകാനും ഫ്രഞ്ച് യൂണിവേഴ്സിറ്റികൾക്കു സാധിക്കുന്നുണ്ട്.
ഫ്രഞ്ച് യൂണിവേഴ്സിറ്റികളിലെ മികച്ച കോഴ്സുകൾ പരിചയപ്പെടാം:
Medicine
Pharmacology
Psychology
International Business Administration
Finance
International Finance
International Economics
Communication Technology
Information Technology
Geography
Art History
International and Comparative Politics
Sociology
Literary Studies
Film Studies
Global Communications
Creative Arts
Linguistics
French Studies
European and Mediterranean Cultures
ഫ്രഞ്ച് സ്റ്റുഡൻറ് വിസ
ഫ്രാൻസിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്തയാണ് ഫ്രാൻസ് ഗവണ്മെന്റ് നല്കുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികളെ ഫ്രാൻസിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ഫ്രാൻസ് ഗവണ്മെന്റ് വിസ പ്രോസസ്സ് ലഘൂകരിച്ചിരിക്കുകയാണ്. ഇന്ത്യ ഉൾപ്പടെ 41 രാജ്യങ്ങളാണ് സ്റ്റഡി ഇൻ ഫ്രാൻസ് പ്രൊസീജറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ പ്ലാറ്ഫോമിലൂടെ വിദ്യാർത്ഥികളുടെ വിസ അപ്ലിക്കേഷൻ ഓട്ടോമാറ്റിക്കലി അവരുടെ രാജ്യത്തെ ഫ്രഞ്ച് കൗൺസിലർ അതോറിറ്റിയിലേക്ക് അയക്കുന്നതാണ്.
5 വർഷം സ്റ്റേ ബാക്കിനുള്ള അവസരം
ഫ്രാൻസിൽ മാസ്റ്റേഴ്സ് വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അഞ്ചു വർഷം സ്റ്റേ ബാക്കിനുള്ള അവസരമാണ് പുതിയ ഗവണ്മെന്റ് പ്ലാൻ അനുസരിച്ചു ലഭിക്കുന്നത്. മുൻപ് രണ്ടു വർഷ പോസ്റ്റ് സ്റ്റഡി വർക്ക് വിസ മാത്രമേ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നുള്ളു. അന്താരാഷ്ട്ര വിദ്യാർത്ഥിക്കൾക്കു വിദ്യാഭ്യാസത്തിനു ശേഷം തൊഴിൽ കണ്ടെത്തുന്നതിനും, വർക്ക് എക്സ്പീരിയൻസ് നേടുന്നതിനുമായുള്ള അവസരമാണ് പോസ്റ്റ് സ്റ്റഡി വർക്ക് വിസയിലൂടെ ലഭിക്കുന്നത്.
ഫ്രാൻസിൽ വിദേശ പഠനം സംബന്ധിച്ചുള്ള സംശയങ്ങൾക്കും, കൂടുതൽ വിവരങ്ങൾ അറിയുന്നതിനുമായി the best immigration consultants in Kochi – മെട്രിക്സ് ഓവർസീസുമായി കോൺടാക്ട് ചെയ്യാവുന്നതാണ്.
നിങ്ങള്ക്ക് ഏറ്റവും അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുവാനും, ഫ്രാൻസിൽ വിദേശ പഠനം സംബന്ധിച്ച് എല്ലാ രീതിയിലുമുള്ള ഗൈഡൻസ് നൽകുവാനും ഞങ്ങളുടെ ഏക്സ്‌പീരിയൻസ്ഡ് കൗൺസിലേഴ്സിന്റെ സേവനം തേടാവുന്നതാണ്.