കാനഡയിൽ വിദേശ പഠനം
എന്തുകൊണ്ട് കാനഡ തിരഞ്ഞെടുക്കണം?
കഴിഞ്ഞ പത്തു വർഷമായി ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കുന്ന സ്ഥലമാണ് കാനഡ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കാനഡയിലെ ഉയർന്ന വിദ്യാഭ്യാസ നിലവാരമാണ് വിദ്യാർത്ഥികളെ ആകർഷിക്കുന്ന പ്രധാന ഘടകം. മികച്ച വിദ്യാഭ്യാസ നിലവാരം നിലനിർത്തുന്നതിനോടൊപ്പം മികവുറ്റ തൊഴിൽ അവസരങ്ങൾ നൽകുവാനും കാനഡയിലെ യൂണിവേഴ്സിറ്റികൾക്കു സാധിക്കുന്നുണ്ട്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുവാൻ കാനഡ അവസരം നൽകുന്നു. കുടിയേറ്റക്കാർക്ക് മികച്ച അവസരങ്ങൾ നൽകുന്ന രാജ്യമാണ് കാനഡ. കാനഡയിലെ വിദ്യാഭ്യാസത്തിനു ശേഷം അവിടെ തന്നെ ഉയർന്ന ശമ്പളത്തോടുകൂടിയ ജോലി ലഭിക്കുന്നതാണ്. അതിനാൽ കാനഡ പി ആർ എന്ന സ്വപ്നം അകലെ അല്ല.
അന്താരാഷ്ട്ര വിദ്യാർത്ഥികൾ കാനഡ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങൾ എന്തല്ലാം ആണെന്ന് നോക്കാം
1 കാനഡ പൗരത്വം ലഭിക്കാനുള്ള മികച്ച അവസരം
കുടിയേറ്റക്കാർക്ക് എന്നും മികച്ച അവസരം നൽകി സ്വീകരിക്കുന്ന സമീപനമാണ് കാനഡ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. ധാരാളം തൊഴിലാളികൾ റിറ്റയർ ചെയ്യുന്നതിനാലും യുവാക്കളുടെ എണ്ണം കുറവായതിനാലും ജീവനക്കാരെ കണ്ടെത്താൻ കമ്പനികൾക്കു ബുദ്ധിമുട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി കാനഡ സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് കാനഡ ഇമ്മിഗ്രേഷൻ ലെവൽ പ്ലാൻ. ഈ പദ്ധതി പ്രകാരം 2025 ഓടു കൂടി പതിനഞ്ചു ലക്ഷം കുടിയേറ്റക്കാരെ ആണ് കാനഡ സ്വീകരിക്കാൻ തയ്യാറായിരിക്കുന്നത്. കാനഡയിലെ യൂണിവേഴ്സിറ്റിയിൽ നിന്നും വിദ്യാഭ്യാസം പൂർത്തീകരിക്കുകകും, കാനഡയിൽ തന്നെ ജോലി പരിചയവും നേടുകയും ചെയ്താൽ മികച്ച CRS സ്കോർ ലഭിക്കും. ഇത് കാനഡ പി ആർ സാദ്ധ്യതകൾ കൂടുതൽ എളുപ്പത്തിലാക്കും
2 പരിമിതമായ ജീവിത ചിലവ്
മറ്റു വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാനഡയിലെ ജീവിത ചിലവ് വളരെ ചെറുതാണ്. ഓരോ പ്രവിശ്യകളിലും ജീവിത ചിലവ് വ്യത്യസ്തമാകുമെങ്കിലും ചുരുങ്ങിയ ചിലവിൽ മികച്ച ജീവിത നിലവാരം നൽകുവാൻ കാനഡക്കു സാധിക്കുന്നുണ്ട്. ഐ ടി, കമ്മ്യൂണിക്കേഷൻ, എഞ്ചിനീയറിംഗ്, ട്രാൻസ്പോർട്ടഷൻ, തുടങ്ങി വിവിധ മേഖലകളിൽ കാനഡ ലോക നിലവാരത്തിൽ മുൻപന്തിയിലാണ്. ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിയുടെ കാനഡയിലെ ശരാശരി ജീവിത ചിലവ് ഏകദേശം 15,000 മുതൽ 20,000 കാനേഡിയൻ ഡോളറാണ്.
3 മികച്ച പാർട്ട് ടൈം ജോലി സാദ്ധ്യതകൾ
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്യാൻ അവസരം ലഭിക്കുന്നുണ്ട്. സമ്മർ, വിന്റർ അവധി സമയത്തു 40 മണിക്കൂർ അഥവാ ഫുൾ ടൈം ജോലി ചെയ്യുവാനും സാധിക്കും. ഇത് പഠന സമയത്തെ ചിലവുകൾ വഹിക്കുന്നതിനോടൊപ്പം മികച്ച ജോലി പരിചയവും നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കും. വിദ്യാഭാസം പൂർത്തീകരിച്ചതിനു ശേഷം അഭിരുചിക്ക് അനുസരിച്ച തൊഴിൽ തിരഞ്ഞെടുക്കുവാൻ അവർക്കു സാധിക്കും. കാനഡ പി ആർ സ്വന്തമാക്കാനുള്ള മികച്ച അവസരമാണിത്.
4 ഉയർന്ന കരിയർ സാദ്ധ്യതകൾ
2022 ലെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ എക്കണോമികളിൽ എട്ടാം സ്ഥാനത്താണ് കാനഡ. അന്താരാഷ്ത്ര വാണിജ്യം, കച്ചവടം, സാമ്പത്തിക വൈധ്യക്ത്യം എന്നിവയിലുള കാനഡയുടെ ശക്തി ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. അഭിരുചിക്ക് അനുസരിച്ചു താല്പര്യമുള്ള മേഖലകളിൽ മികച്ച ശമ്പളത്തോടുകൂടിയുള്ള തൊഴിൽ കണ്ടെത്തുവാനുള്ള അവസരം കാനഡയിലുണ്ട്.
കാനഡയിൽ വൻ സാധ്യതകളുള്ള കരിയർ മേഖലകൾ:
- വെബ് ഡെവലപ്പർ
- നേഴ്സ്
- എൻജിനീർ
- എച് ആർ മാനേജർ
- സാമ്പത്തിക ഉപദേഷ്ടാവ്
- ഫർമസിസ്റ്സ്
- പ്രൊജക്റ്റ് മാനേജർ
- അക്കൗണ്ട് മാനേജർ
- ഡെന്റിസ്റ്
കാനഡയിൽ വിദേശ പഠനം പൂർത്തിയാക്കുന്നതിലൂടെ, കാനഡ പി ആർ പ്രോസസ്സ് എളുപ്പമാവുകയാണ്.