fbpx

കാനഡയിൽ ബിസിനസ് മാനേജ്‌മന്റ് പഠനം. വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കാനഡയിൽ ബിസിനസ് മാനേജ്‌മന്റ് പഠനം

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ  എട്ടാം സ്ഥാനത്താണ് കാനഡ. അതിനാൽ തന്നെ അനന്തമായ തൊഴിൽ സാധ്യതകളാണ്  കാനഡയിലുള്ളത്. കാനഡയിലെ ടൊറൊന്റോ സ്റ്റോക്ക് എക്സ്ചേഞ്ച് ആഗോള സ്റ്റോക്ക് എക്സ്ചേഞ്ച് റാങ്കിൽ 9 ആം സ്ഥാനത്താണ്. ഇത്തരത്തിൽ വാണിജ്യപരമായി പല കാര്യങ്ങളിലും കാനഡ ലോക നിലവാരത്തിൽ മുന്നിൽ തന്നെയുണ്ട്. അതുകൊണ്ടു തന്നെ മാനേജ്‌മന്റ് ബിരുദധാരികൾക്ക് മികച്ച അവസരമാണ് കാനഡയിലുള്ളത്.

മാനേജ്‌മന്റ് കോഴ്‌സുകൾക്കു കാനഡയിലുള്ള മികച്ച സാധ്യത

കാനഡയിലെ വാണിജ്യ വ്യവസായ മേഖല വലിയ തോതിൽ വളരുന്നതിനാൽ ധാരാളം ജോലിക്കാരെ ഈ മേഖലയിൽ ആവശ്യമാണ്. അനവധി അന്താരാഷ്ട്ര കമ്പനികൾ ആണ് കാനഡയിൽ പ്രവർത്തിക്കുന്നത്. കാനഡയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അന്താരാഷ്ട്ര വിദ്യാർത്ഥിക്കൾക്കു ലോകത്തിലെ തന്നെ ഏറ്റവും മികച്ച കമ്പനികളിൽ ജോലി ചെയ്യാം. 2021 ഡിസംബറിലെ കണക്കുകൾ അനുസരിച്ചു 1.21 മില്യൺ തൊഴിൽ ലഭിക്കുന്ന ബിസിനസുകളാണ് കാനഡയിലുള്ളത്. ദിനംപ്രതി ഈ കണക്കുകൾ വർധിച്ചു വരികയാണ്. കാനഡയിലെ യൂണിവേഴ്സിറ്റികളിൽ നിന്നും ബിസിനസ് മാനേജ്‌മന്റ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് വർഷത്തിൽ ഏകദേശം 83,150 കാനേഡിയൻ ഡോളർ വരെ ശമ്പളം ലഭിക്കുന്നതാണ്. Teer 0 , Teer  1 ക്യാറ്റഗറിയിൽപെട്ട അനവധി തൊഴിലുകളാണ് മാനേജ്‌മന്റ് ബിരുദധാരികൾ കാത്തിരിക്കുന്നത്.

മാനേജ്‌മന്റ് കോഴ്സുകളുള്ള കാനഡയിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികൾ ഏതൊക്കെ ആണെന്ന് നോക്കാം

കഴിഞ്ഞ പത്തു വർഷമായി അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ ഏറ്റവും പ്രിയപ്പെട്ട സ്റ്റഡി ഡെസ്റ്റിനേഷൻ ആണ് കാനഡ. നിലവാരമുള്ള വിദ്യാഭ്യാസമാണ് വിദ്യാര്ഥികളില് കാനഡയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. മറ്റു വിദേശ രാജ്യങ്ങളെ അപേക്ഷിച്ചു കുറഞ്ഞ ചിലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്കാൻ കാനഡയിലെ യൂണിവേഴ്സിറ്റികൾക്കു സാധിക്കുന്നുണ്ട്.

മാനേജ്‌മന്റ് കോഴ്‌സുകളുള്ള കാനഡയിലെ ടോപ് യൂണിവേഴ്സിറ്റികൾ:

University of Toronto

University of British Columbia

Universite de Montreal

Western University (University of Western Ontario)

University of Alberta

York University – Canada

McGill University

Simon Fraser University

University of Waterloo

University of Ottawa

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായുള്ള മികച്ച മാനേജ്‌മന്റ് കോഴ്സുകൾ ഏതൊക്കെ ആണെന് നോക്കാം

കാനഡ യൂണിവേഴ്സിറ്റികളിലെ സമഗ്ര പാഠ്യപദ്ധതിയിലുടെ, വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും അനുസരിച്ചുള്ള മേഖല തിരഞ്ഞെടുക്കാൻ സാധിക്കും. അതിലൂടെ പ്രഫഷണൽ ലോകത്തേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനം സുഗമമാകുകയാണ്.

Business Administration Management

Human Resource Management

Hotel Management

Supply Chain Management

Event Management

Project Management

Healthcare Management

Construction Management

കാനഡയിൽ ബിസിനസ് മാനേജ്‌മന്റ് പഠനം പൂർത്തിയാക്കുന്നതിലൂടെ, കാനഡ പി ആർ പ്രോസസ്സ് എളുപ്പമാവുകയാണ്.