യൂറോപ്പ് വിദേശ പഠനം
ഒരു വ്യക്തിയെ പാകപ്പെടുത്തുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിദ്യാഭ്യാസം. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം നേടുന്നതിനായി വിദേശ രാജ്യങ്ങൾ തേടി പോകാൻ യുവ തലമുറയ്ക്ക് മടിയില്ല. എന്നാൽ സാധാരണക്കാരനെ വിദേശ പഠനം എന്ന സ്വപ്നത്തിൽനിന്നും അകറ്റുന്നത് ഉയർന്ന ചിലവ് എന്ന ഒരൊറ്റ സംഗതി മാത്രമാണ്.
അവിടെയാണ് യൂറോപ്പ് എഡ്യൂക്കേഷൻ അനന്തമായ സാധ്യതകളുടെ വാതിൽ തുറക്കുന്നത്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭാസം ഏറ്റവും കുറഞ്ഞ ചിലവിൽ നല്കാൻ യൂറോപ്പിലെ യൂണിവേഴ്സിറ്റികൾക്കു സാധിക്കുന്നുണ്ട്. വൈവിധ്യങ്ങളുടെ ഒരു ലോകം തന്നെയാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.
കണക്കുകൾ പ്രകാരം 13 ലക്ഷം വിദ്യാർത്ഥികളാണ് പ്രതിവർഷം യൂറോപ്പിൽ വിദ്യാഭ്യാസത്തിനായി എത്തുന്നത്. 2022 -ൽ 50,000ത്തിനു മുകളിൽ ഇന്ത്യൻ വിദ്യാർത്ഥികളാണ് യൂറോപ്പിലെ യൂണിവേഴ്സിറ്റികളിൽ പഠിച്ചത്. ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്സ്, പി എച് ഡി എന്നീ സ്ട്രീമുകളിൽ നിരവധി കോഴ്സുകൾ യൂറോപ്പിലുണ്ട്. സാമ്പത്തിക ശക്തിയിൽ മുന്നിൽ നിൽക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഉയർന്ന ശമ്പളത്തോടുകൂടിയ ജോലി ലഭ്യമാകുന്നതാണ്.
എന്തുകൊണ്ട് യൂറോപ്പ് വിദേശ പഠനം തിരഞ്ഞെടുക്കണം
ഉയർന്ന വിദ്യാഭ്യാസ നിലവാരം
പണ്ട് മുതൽ തന്നെ ഉയർന്ന വിദ്യാഭ്യാസ നിലവാരം കാത്തുസൂക്ഷിക്കുന്നതിൽ യൂറോപ്പിലെ യൂണിവേഴ്സിറ്റികൾ മുൻപന്തിയിലാണ്. ഓക്സ്ഫോര്ഡും, കേംബ്രിഡ്ജും അടക്കം ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ യൂണിവേഴ്സിറ്റികൾ യൂറോപ്പിലാണ്. കാലാനുസൃതമായി ടെക്നോളജിയിൽ വരുന്ന മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വിദ്യാഭ്യാസത്തെ പരിഷ്കരിക്കാനും യൂറോപ്പിലെ യൂണിവേഴ്സിറ്റിയാൾക്കു സാധിക്കുന്നുണ്ട്. വൈവിധ്യമാർന്ന കോഴ്സുകൾ ലഭ്യമായതിനാൽ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ചു കോഴ്‌സുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
ധാരാളം തൊഴിൽ സാദ്ധ്യതകൾ
നമ്മുടെ യുവാക്കളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് തൊഴിലില്ലാഴ്മ. എന്നാൽ വിദ്യാഭാസത്തിനു അനുസരിച്ചു ഉന്നത ശമ്പളത്തോടുകൂടിയ ജോലി നൽകുവാൻ സാമ്പത്തിക ശക്തിയിൽ ലോകത്തിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന യൂറോപ്പിന് സാധിക്കും.പ്രത്യേകിച്ച്, സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ.
എക്സ്പ്ലോർ യൂറോപ്പ്
യൂറോപ്പിലെ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിൽ കൂടി യൂറോപ്പിലെ വൈവിധ്യമാർന്ന സംസ്കാരവും, ദേശങ്ങളും, കാണുവാനും പഠിക്കുവാനുമുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. ലോകത്തിന്റെ വിവിധ കോണിൽനിന്നുള്ള വിദ്യാര്ഥികളുമായുള്ള സമ്പർക്കം നിങ്ങളെ ഒരു ഗ്ലോബൽ സിറ്റിസൺ ആയി പാകപ്പെടുത്തുന്നതാണ്.
കുറഞ്ഞ ചിലവിൽ പഠിക്കാം
മറ്റു പോപ്പുലർ സ്റ്റഡി ടെസ്റ്റിനേഷനുകളെ അപേക്ഷിച്ചു കുറഞ്ഞ ചിലവിൽ യൂറോപ്പിൽ വിദ്യാഭ്യാസം സാധ്യമാണ്. യൂറോപ്പിലെ പബ്ലിക് യൂണിവേഴ്സിറ്റികളിൽ വിദ്യാഭ്യാസം സൗജന്യമാണ്. പ്രേത്യേകിച്ചു ജർമ്മനി പോലുള്ള രാജ്യങ്ങളിൽ.
യൂറോപ്പിൽ പഠിക്കാൻ പറ്റിയ മികച്ച കോഴ്സുകൾ
മാസ്റ്റർ ഇൻ ബിസിനസ് മാനേജ്‌മന്റ്
മെഡിസിൻ
മാർക്കറ്റിംഗ്
നാച്ചുറൽ സയൻസ്
ഇന്റർനാഷണൽ റിലേഷൻസ്
എഞ്ചിനീയറിംഗ്
ഫിനാൻസ്
ലോ
കലിനറി ആർട്സ്
ഡാറ്റാ സയൻസ്
ആർക്കിടെക്ചർ
സാധ്യതകളുടെ അനന്ത ലോകം തന്നെയാണ് യൂറോപ്. നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ചു ഏറ്റവും അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കുവാൻ കഴിയുന്നതാണ്. യൂറോപ്പ് വിദേശ പഠനം സംമ്പന്ധിച്ചുള്ള സംശയങ്ങൾ തീർക്കുവാനും കൂടുതൽ വിവരം ലഭിക്കുന്നതിനുമായി ഞങ്ങളുടെ വിദഗ്ധ എഡ്യൂക്കേഷൻ കൗൺസിലേർസുമായി കോൺടാക്ട് ചെയ്യാവുന്നതാണ്.