കഴിഞ്ഞ വർഷത്തെ IRCC യുടെ കണക്കുകൾ പ്രകാരം 2,26,450 ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡയിൽ വിദ്യാഭ്യാസത്തിനായി കുടിയേറിയത്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം, ഇന്റർനാഷണൽ എക്സ്പോഷർ , ആഗോളതലത്തിലുള്ള ബന്ധങ്ങൾ എന്നിവയാണ് വിദ്യാർത്ഥികളെ കാനഡയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
ഡിപ്ലോമ, ബാച്ചിലേഴ്‌സ് ഡിഗ്രി, മാസ്റ്റേഴ്സ് ഡിഗ്രി, പി എച് ഡി എന്നിവയിൽ നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ചു പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാവുന്നതാണ്. 3 മുതൽ 4 വർഷം വരെ നീളുന്ന ബാച്ചിലേഴ്‌സ് ഡിഗ്രിക്കു ഏകദേശം, വർഷത്തിൽ ആറു ലക്ഷം മുതൽ പതിനാറ് ലക്ഷം വരെ ചിലവാകും. മാസ്റ്റേഴ്സ് ഡിഗ്രിക്കു ഏകദേശം, വർഷത്തിൽ എട്ടു മുതൽ പത്തു ലക്ഷം വരെ ചിലവാകും. MBA കോഴ്സുകൾക്ക് ഏകദേശം പത്തു മുതൽ പതിനഞ്ചു ലക്ഷം വരെയാണ് ചിലവ്.
ധാരാളം പാർട്ട് ടൈം തൊഴിൽ സാധ്യതകളുള്ള രാജ്യമാണ് കാനഡ. പഠനത്തോടൊപ്പം ജോലി ചെയ്യുന്നത് വഴി നിങ്ങളുടെ ദൈനം ദിന ചിലവുകൾകുള്ള പണം കണ്ടെത്തുവാനും വർക്ക് എക്സ്പീരിയൻസ് നേടിയെടുക്കുവാനും സാധിക്കും. കാനഡ പി ആർ നേടാൻ വർക്ക് എക്സ്പീരിയൻസ് ഒരു പ്രധാന ഘടകമാണ്. പാർട്ട് ടൈം ജോലിയിലൂടെ വിദ്യാർത്ഥികൾക്ക് വർഷത്തിൽ ഇരുപതു ലക്ഷത്തിനു മുകളിൽ സമ്പാദിക്കാവുന്നതാണ്.
കാനഡയിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥിയുടെ ആനുവൽ സാലറി മുപ്പത്തിയഞ്ചു മുതൽ നാല്പത്തിയഞ്ചു ലക്ഷം വരെയാണ്. ഇന്ത്യയിൽ ഒരു തുടക്കകാരന് ലഭിക്കുന്ന ഏകദേശ വാർഷിക ശമ്പളം രണ്ടു മുതൽ രണ്ടര ലക്ഷം വരെയാണ്. തീർച്ചയായും ഇന്ത്യയിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങളുടെ കരിയർ സുരക്ഷിതമാക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് കാനഡയിലെ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നത്.
വിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് എത്തുന്ന വിദ്യാർത്ഥികളുടെ പ്രധാന ലക്ഷ്യം കാനഡ പി ആർ തന്നെയാണ്. കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിൽ മുൻപന്തിയിലായതിനാൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കാനഡ പി ആർ നേടാൻ മികച്ച അവസരമാണ് നിലവിലുള്ളത്.
വിദ്യാർത്ഥികൾക്കുള്ള കാനഡ പി ആർ പാതകൾ എന്തൊക്കെയാണെന്ന് നോക്കാം:
കാനഡയിൽ സ്ഥിര താമസമാക്കാൻ ആഗ്രഹിക്കുന്നവർക്കായി നിരവധി ഇമിഗ്രേഷൻ പ്രോഗ്രാമുകളാണ് കാനഡ ഗവണ്മെന്റ് നടത്തുന്നത്.
1 . അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായുള്ള പോസ്റ്റ് ഗ്രാജുവെയിറ്റ് വർക്ക് പെർമിറ്റ്
കാനഡയിലെ യൂണിവേഴ്സിറ്റികളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആവശ്യമായ വർക്ക് എക്സ്പീരിയൻസ് നേടാൻ ഈ വർക്ക് പെര്മിറ്റിലൂടെ സാധിക്കും. ഇതുവഴി ആർജ്ജിക്കുന്ന എക്സ്പീരിയൻസും ട്രെയിനിങ്ങും കാനഡ പി ആർ നേടാനായി വിദ്യാർത്ഥികളെ പ്രാപ്തരാക്കും. 1 മുതൽ 3 വർഷം വരെ നീളുന്ന വർക്ക് പെർമിറ്റിനാണ് വിദ്യാർത്ഥികൾ അർഹരാകുന്നത്.
2 . കാനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്
കാനഡ എക്സ്പ്രസ്സ് എൻട്രി സിസ്റ്റത്തിലുള്ള ഇമിഗ്രേഷൻ പ്രോഗ്രാമാണ് കാനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്. കാനഡ പി ആർ വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്ന പ്രോഗ്രാമാണിത്. ഒരു വർഷത്തെ വർക്ക് എക്സ്പീരിയൻസിലൂടെ ഈ പ്രോഗ്രാമിന് യോഗ്യത നേടാവുന്നതാണ്.
3 . ഫെഡറൽ സ്കിൽഡ് വർക്കേഴ്സ് പ്രോഗ്രാം
എക്സ്പ്രസ്സ് എൻട്രി സിസ്റ്റത്തിൽ ഉൾപ്പെടുന്ന മറ്റൊരു കാനഡ ഇമിഗ്രേഷൻ പ്രോഗ്രാമാണിത്. പ്രധാനമായും സ്‌കിൽഡ് വർക്കേഴ്സിനെ ലക്‌ഷ്യം വച്ചിട്ടുള്ള ഈ പ്രോഗ്രാമിന് യോഗ്യത നേടാൻ വർക്ക് എക്സ്പീരിയൻസ് നേടേണ്ട ആവിശ്യമില്ല . എന്നിരുന്നാലും കാനഡയിലെ വർക്ക് എക്സ്പീരിയൻസ് നിങ്ങളുടെ സി ആർ എസ് സ്കോർ ഉയർത്താൻ സഹായിക്കും. അതുവഴി കാനഡ പി ആർ ഇൻവിറ്റേഷൻ എളുപ്പത്തിൽ ലഭിക്കുകയും ചെയ്യും.
4 . ഫെഡറൽ സ്കിൽഡ് ട്രേയ്ഡ്സ് പ്രോഗ്രാം
സ്‌കിൽഡ് ട്രെയ്‌ഡിൽ വൈദഗ്ധ്യമുള്ളവർക്ക് കാനഡ പി ആർ നേടാനുള്ള മാർഗമാണ് ഈ പ്രോഗ്രാം. രണ്ടു വർഷത്തെ വർക്ക് എക്സ്പീരിയൻസോ പാർട്ട് ടൈം പരിചയമോ നിങ്ങളെ ഈ പ്രോഗ്രാമിന് യോഗ്യരാക്കും.
5 . പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP)
തങ്ങളുടെ പ്രൊവിൻസിലേക്കു കുടിയേറ്റക്കാരെ ആകര്ഷിക്കുവാനായി ഓരോ പ്രൊവിൻസിനും അവരവരുടേതായ PNP പ്രോഗ്രാമുകളുണ്ട്. കാനഡയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് PNP നോമിനേഷൻ ലഭിക്കാനുള്ള സാദ്ധ്യതകൾ കൂടുതലാണ്.
കാനഡയിലെ വിവിധ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകൾ ഏതൊക്കെയാണെന്ന് നോക്കാം:
- Alberta Provincial Nominee Program
- British Columbia Provincial Nominee Program
- Manitoba Provincial Nominee Program
- New Brunswick Provincial Nominee Program
- Newfoundland and Labrador Provincial Nominee Program
- Nova Scotia Provincial Nominee Program
- Northwest Territories Provincial Nominee Program
- Nunavut Provincial Nominee Program
- Ontario Provincial Nominee Program
- Prince Edward Island Provincial Nominee Program
- Quebec Provincial Nominee Program
- Saskatchewan Provincial Nominee Program
- Yukon Provincial Nominee Program
കാനഡയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ നൽകി പി ആറിന് അർഹരാക്കുന്ന പ്രവണതയാണ് കാനഡയിലുള്ളത്. കാനഡയിലെ വിദേശ പഠന സാധ്യതകളെ പറ്റി കൂടുതൽ അറിയുവാൻ ഞങ്ങളുടെ വിദഗ്ധ എഡ്യൂക്കേഷൻ കൗൺസിലേർസുമായി കോൺടാക്ട് ചെയ്യാവുന്നതാണ്.