fbpx

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന നേഴ്സ് ആണോ നിങ്ങൾ? കാനഡ എ.ഐ.പി പ്രോഗ്രാമിനെ പറ്റി അറിയേണ്ട കാര്യങ്ങൾ

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന നേഴ്സ് ആണോ നിങ്ങൾ?

കാനഡ എ.ഐ.പി പ്രോഗ്രാമിനെ പറ്റി അറിയേണ്ട കാര്യങ്ങൾ

 

ഹെൽത്ത് കെയറിൽ ലോക രാജ്യങ്ങളിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് കാനഡ. അതിനാൽ തന്നെ, നഴ്സുകൾക്കു കാനഡയിൽ ദിനംപ്രതി ആവശ്യകത കൂടിവരുകയാണ്.

കാനഡയിൽ നഴ്സുകൾക്കു ധാരാളം ഗുണങ്ങളാണ് ഉള്ളത്. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് ഉയർന്ന ശമ്പളം . ഏകദേശം 62 ലക്ഷം രൂപയാണ് കാനഡയിൽ  ജോലി ചെയുന്ന നഴ്സിന് ഒരു വർഷം ലഭിക്കുന്ന സാലറി. മെഡിക്കൽ കവറേജ്, റിട്ടയർമെന്റ് ബെനിഫിറ്റുകൾ എന്നിവയാണ് മറ്റു ഗുണങ്ങൾ.

എന്താണ് കാനഡ അറ്റ്ലാന്റിക് ഇമ്മിഗ്രേഷൻ പ്രോഗ്രാം?

കാനഡയിലെ അറ്റ്ലാന്റിക് പ്രവിശ്യകളിൽ ഉള്ള നഴ്സിംഗ് ഡിമാൻഡ് പരിഹരിക്കുന്നതിലായി കാനഡ ഇമ്മിഗ്രേഷൻ ഡിപ്പാർട്മെന്റ് ആവിഷ്കരിച്ച പ്രോഗ്രാമാണ് ഇത്. ഇതിലൂടെ കൂടുതൽ നഴ്സുകളെ കാനഡയിലേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിട്ടിരുക്കുന്നത്. ഈ പ്രോഗ്രാമിലൂടെ നോവ സ്‌കോട്ടിയ, ന്യൂ ബ്രോൺസ്‌വിക്ക്, ന്യൂ ഫൗണ്ട്ലൻഡ് ആൻഡ് ലാബ്‌റോഡോർ, പ്രിൻസ് എഡ്‌വേഡ്‌ ഐലൻഡ് എന്നി പ്രവിശ്യകളിൽ പിആറോടുകൂടി സ്ഥിരതാമസമാകാനുള്ള അവസരമാണ് ലഭിക്കുന്നത്.

വര്ഷം തോറും നൂറോളം നഴ്സുകളാണ് ഈ പ്രോഗ്രാമിലൂടെ കാനഡയിലേക്ക് കുടിയേറുന്നത്.

 അറ്റ്ലാന്റിക് ഇമ്മിഗ്രേഷൻ പ്രോഗ്രാമിനെ പറ്റി കൂടുതലറിയാം:

യോഗ്യത

അറ്റ്ലാന്റിക് ഇമ്മിഗ്രേഷൻ പ്രോഗ്രാമിന് യോഗ്യത നേടാൻ താഴെ പറയുന്ന ഘടകങ്ങൾ നിര്ബന്ധമാണ്

  • കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കുറഞ്ഞത് 1 വര്ഷം എങ്കിലും പ്രവർത്തി പരിചയം വേണം.
  • വോളന്റിയർ അല്ലെങ്കിൽ ശമ്പള രഹിത ഇന്റേൺഷിപ്പുകൾ ഇതിൽ പരിഗണിക്കുകയില്ല.
  • സെല്ഫ് എംപ്ലോയ്ഡ് നഴ്സുകളെ പരിഗണിക്കുകയില്ല

അന്താരാഷ്ട്ര വിദ്യാഭ്യാസം  പൂർത്തീകരിച്ച നഴ്സുകൾക്കു മേല്പറഞ്ഞ മാനദണ്ഡങ്ങൾ ബാധകമല്ല.

അവർക്കു വേണ്ട യോഗ്യതകൾ എന്തെല്ലാമാണെന്ന് നോക്കാം

  • അറ്റ്ലാന്റിക് പ്രവിശ്യയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും, 2 വർഷ ബിരുദം, ഡിപ്ലോമ അല്ലങ്കിൽ അപ്പ്രെന്റിസ്‌ഷിപ് സെര്ടിഫിക്കറ്റ്.
  • അറ്റ്ലാന്റിക് പ്രവിശ്യയിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 16 മാസം എങ്കിലും താമസിച്ചു എന്നതിനുള്ള രേഖകൾ.
  • കാനഡയിലെ താത്കാലിക റെസിഡൻസ് രേഖ.
  • കാനഡയിൽ വിദ്യാഭാസത്തിനായോ തൊഴിലിനേയോ ഉള്ള പെർമിറ്റുകൾ.

ഭാഷ മാനദണ്ഡങ്ങൾ

NOC TEER വിഭാഗത്തിലേക്ക് പരിഗണിക്കപ്പെടുന്നതിന് നിങ്ങൾക്ക് കനേഡിയൻ ലാംഗ്വേജ് ബെഞ്ച്മാർക്ക് (CLB) അല്ലെങ്കിൽ ലെവൽ 5 ഉണ്ടായിരിക്കണം അല്ലെങ്കിൽ

NOC TEER വിഭാഗങ്ങൾ 2, 3, അല്ലെങ്കിൽ 4 എന്നിവയിലെ തൊഴിൽ ഓഫറുകൾക്കായി, നിങ്ങൾക്ക് CLB അല്ലെങ്കിൽ NCLC ലെവൽ 4 ഉണ്ടായിരിക്കണം.

നിങ്ങൾ സമർപ്പിക്കേണ്ട IRCC ടെസ്റ്റിൻ്റെ ഫലങ്ങൾ അംഗീകൃത ഭാഷാ പരിശോധന ദാതാവിൽ നിന്നായിരിക്കണം. നിങ്ങൾ അപേക്ഷിക്കുമ്പോൾ, പരിശോധനാ ഫലങ്ങൾ രണ്ട് വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടാവാൻ  പാടില്ല.

കാനഡയിൽ സെറ്റിൽ ആകാനുള്ള സാമ്പത്തിക മാനദണ്ഡങ്ങൾ

നിങ്ങളുടെ അപേക്ഷയ്‌ക്കൊപ്പം, നിങ്ങൾ കാനഡയിൽ എത്തിക്കഴിഞ്ഞാൽ നിങ്ങളുടെ കുടുംബത്തെയും നിങ്ങളെയും പരിപാലിക്കാൻ ആവശ്യമായ പണം നിങ്ങൾക്കുണ്ടാകുമെന്നതിൻ്റെ തെളിവും നിങ്ങൾ നൽകണം. ബാങ്ക് സർട്ടിഫിക്കേഷൻ ലെറ്റർ അല്ലെങ്കിൽ സമീപകാല ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ; നിങ്ങളുടെ സേവിംഗ്സ് ബാലൻസ് അല്ലെങ്കിൽ ഡെപ്പോസിറ്റ് സ്റ്റേറ്റ്മെൻ്റിൻ്റെ തെളിവ് എന്നിവ നിങ്ങൾക്കു തെളിവായി ഹാജരാക്കാം.

സെറ്റിൽമെൻ്റ് പ്ലാൻ

ഒരു തൊഴിൽ ഓഫർ ലഭിച്ചതിന് ശേഷം, മൂന്ന് അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാമുകൾക്കും അപേക്ഷകർ ഒരു സെറ്റിൽമെൻ്റ് പ്ലാൻ സമർപ്പിക്കണം.

നിങ്ങളുടെ ആവശ്യങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അനുയോജ്യമായ സാദ്ധ്യതകൾ തിരിച്ചറിയുന്നതിലൂടെ, കാനഡയിൽ സ്ഥിരതാമസമാക്കാൻ നിങ്ങളെ സഹായിക്കാനാണ് സെറ്റിൽമെൻ്റ് പ്ലാൻ ഉദ്ദേശിക്കുന്നത്. കൂടാതെ, സഹായം ലഭിക്കുന്നതിന് ഏതു സ്ഥലത്തേക്ക്  പോകണമെന്ന് നിങ്ങളെ കണ്ടെത്താനും സഹായിക്കും.

 

കാനഡയിൽ കുടുംബത്തോടപ്പം സ്ഥിരതാമസമാക്കാനുള്ള മികച്ച അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.കാനഡ കുടിയേറ്റം എന്ന സ്വപ്നം നിറവേറ്റുവാൻ എന്ത് സഹായങ്ങൾക്കും മെട്രിക്സ് ഓവര്സീസുമായി ബന്ധപ്പെടാവുന്നതാണ്.